Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കപ്പ് മൂന്നണ്ണമെ ആയിട്ടുള്ളു, ഐപിഎല്ലിലെ ഏറ്റവും വമ്പൻ ടീമാകണം, ലക്ഷ്യം ഇപ്പോഴെ പ്രഖ്യാപിച്ച് ഗംഭീർ

Gautam Gambhir,KKR

അഭിറാം മനോഹർ

, വ്യാഴം, 30 മെയ് 2024 (20:47 IST)
ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്തയുടെ ഭാവി പദ്ധതികളെ പറ്റി തുറന്ന് പറഞ്ഞ് ടീം മെന്റര്‍ ഗൗതം ഗംഭീര്‍. 3 കിരീടങ്ങളാണ് നിലവില്‍ കൊല്‍ക്കത്തയ്ക്കുള്ളതെന്നും ഫ്രാഞ്ചൈസിയുടെ അടുത്ത ലക്ഷ്യമെന്നത് ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ക്ലബായി മാറുകയാണെന്നും ഗംഭീര്‍ പറയുന്നു. സ്‌പോര്‍ട്‌സ് കീഡയുമായുള്ള അഭിമുഖത്തിലാണ് ഗംഭീര്‍ മനസ് തുറന്നത്.
 
ഞങ്ങള്‍ ഇപ്പോഴും ചെന്നൈ,മുംബൈ ടീമുകള്‍ക്ക് 2 ട്രോഫി പിന്നിലാണ്. ഇപ്പോഴും ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി കൊല്‍ക്കത്തയല്ല. കൊല്‍ക്കത്തയെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമാക്കി മാറ്റാന്‍ ഇനിയും 3 കിരീടങ്ങള്‍ കൂടി ആവശ്യമുണ്ട്. അതിനായി ഒരുപാട് അധ്വാനം ആവശ്യമാണ്. ഞങ്ങളുടെ ലക്ഷ്യമെന്നത് കൊല്‍ക്കത്തയെ അവിടേക്ക് എത്തിക്കുക എന്നതാണ്. ആ യാത്ര ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. ഗംഭീര്‍ പറഞ്ഞു.
 
 ഐപിഎല്ലില്‍ നിങ്ങള്‍ക്കാദ്യം പ്ലേ ഓഫില്‍ എത്തണമെന്നതാകും ചിന്ത. പിന്നീട് ആദ്യ 2 സ്ഥാനവും തുടര്‍ന്ന് ഫൈനലും ഒടുവില്‍ കിരീടവും. എല്ലാ ഘട്ടത്തിലും ഒരുപാട് കടമ്പകളും സമ്മര്‍ദ്ദങ്ങളും മറികടക്കേണ്ടതുണ്ട്. ഐപിഎല്‍ പോലൊരു ലീഗില്‍ ഒരു ടീമിനെയും നമുക്ക് ചെറുതായി കാണാനാവില്ല. അതിനാല്‍ തന്നെ ടൂര്‍ണമെന്റ് വിജയിച്ചുകഴിഞ്ഞാല്‍ അനുഭവിക്കുന്ന സന്തോഷം വലുതായിരിക്കും. ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: ഇന്ത്യ- പാക് മത്സരത്തിന് നേരെ ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി ന്യൂയോർക്ക്