Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: എട്ടു നിലയില്‍ പൊട്ടിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്‌സ് രംഗത്ത്

IPL 10: ഞങ്ങള്‍ക്ക് പിഴച്ചു, പക്ഷേ അവര്‍ നേട്ടമുണ്ടാക്കും - വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്‌സ്

IPL 10: എട്ടു നിലയില്‍ പൊട്ടിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്‌സ് രംഗത്ത്
മുംബൈ , ബുധന്‍, 3 മെയ് 2017 (14:04 IST)
ഐപിഎല്‍ പത്താം സീസണില്‍ ഏറെ പ്രതീക്ഷകളുമായി പാഡ് കെട്ടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കളിക്കളത്തില്‍ വമ്പന്‍ പരാജയമായിരുന്നു. വിരാട് കോഹ്‌ലിയടക്കമുള്ള ലോകക്രിക്കറ്റിലെ പല കേമന്മാരും ടീമില്‍ ഉണ്ടായിട്ടും പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തി നില്‍ക്കാനായിരുന്നു അവരുടെ വിധി.

കിരീടം നേടാന്‍ സാധിക്കില്ലെന്ന് വ്യക്തമാകുമ്പോഴും ഇത്തവണ ആര് കപ്പ് ഉയര്‍ത്തുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ബംഗളൂരുവിന്റെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ്.

മികച്ച താരങ്ങള്‍ അണിനിരക്കുന്ന മുംബൈ ഇന്ത്യന്‍സായിരിക്കും ഇത്തവണ കിരീടം നേടുക എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. കിരീടം നേടാനുള്ള എല്ലാ സാധ്യതകളും രോഹിത് ശര്‍മയുടെ ടീമിന് ഉണ്ടെന്നും എബി കൂട്ടിച്ചേര്‍ത്തു.

ബാഗ്ലൂരിന് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മികവിലേക്കുയരാനാവാതെ പോയതാണ് തിരിച്ചടിക്ക് കാരണം. ഈ സീസണിലെ പരാജയത്തില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: നിരാശ പകര്‍ന്ന് സഹീര്‍; എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെ​യ​ർ​ഡെ​വി​ൾസ് - വാര്‍ത്ത പുറത്തുവിട്ടത് ടീം അധികൃതര്‍