Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL10: ധോണിയുടെ നീക്കത്തില്‍ ഞെട്ടി കൊല്‍ക്കത്ത താരങ്ങള്‍; അമ്പയറും ആ തീരുമാനം ശരിവെച്ചു - വീഡിയോ കാണാം

ധോണി പുലിയാണ്, അമ്പയറും ആ തീരുമാനം ശരിവെച്ചു - വീഡിയോ കാണാം

IPL10: ധോണിയുടെ നീക്കത്തില്‍ ഞെട്ടി കൊല്‍ക്കത്ത താരങ്ങള്‍; അമ്പയറും ആ തീരുമാനം ശരിവെച്ചു - വീഡിയോ കാണാം
കൊല്‍ക്കത്ത , വ്യാഴം, 4 മെയ് 2017 (13:41 IST)
ക്രിക്കറ്റ് ആരാധകരുടെ പ്രീയതാരമാണ് മഹേന്ദ്ര സിംഗ് ധോണി. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മിടുക്കും മാന്യതയുമാണ് അദ്ദേഹത്തിനെ ആരാധക ഹൃദയങ്ങളിലെത്തിച്ചത്. ഐപിഎല്ലില്‍ ബുധനാഴ്‌ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പുറത്തായപ്പോള്‍ പൂനെ താരമായ ധോണി നടത്തിയ നീക്കമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാക്‌സണ്‍ പിടികൂടിയാണ് ധോണി പുറത്തായത്. അമ്പയറുടെ തീരുമാനത്തിനായി കൊല്‍ക്കത്ത താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ അമ്പയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ ധോണി തിരിഞ്ഞു നടക്കുകയായിരുന്നു.

കൊല്‍ക്കത്ത താരങ്ങള്‍ അപ്പീല്‍ മുഴക്കി കൊണ്ടിരുന്നപ്പോള്‍ തന്നെയാണ് ധോണി ക്രീസില്‍ നിന്ന് മടങ്ങിയതെന്നാണ് പ്രത്യേകത. ഒമ്പതു പന്തുകള്‍ നേരിട്ട അദ്ദേഹത്തിന് അഞ്ച് റണ്‍സ് മാത്രമെ നേടാന്‍ സാധിച്ചുള്ളൂ. മത്സരത്തില്‍ പൂനെ ജയം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: ത്രിപാദിയുടെ ബാറ്റ് തീ തുപ്പി; കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ പുനെ മൂന്നാം സ്ഥാനത്ത്