Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Over 1,300 Death During Hajj: ഇത്തവണത്തെ ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി

മരിച്ച പല തീര്‍ത്ഥാടകരുടേയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുകയാണ്

Hajj Pilgrims

രേണുക വേണു

, തിങ്കള്‍, 24 ജൂണ്‍ 2024 (08:55 IST)
Hajj Pilgrims


Over 1,300 Death During Hajj: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1,301 പേര്‍ മരിച്ചെന്ന് സൗദി അറേബ്യ. മരിച്ചവരില്‍ 83 ശതമാനവും അനധികൃത തീര്‍ത്ഥാടകരാണെന്നും സൗദി ആരോഗ്യമന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. കനത്ത ചൂടില്‍ നേരിട്ട് സൂര്യപ്രകാശം ഏറ്റു ദീര്‍ഘദൂരം നടന്നുവന്നതും കൃത്യമായ വിശ്രമം ഇല്ലാത്തതുമാണ് മരണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 
 
മരിച്ച പല തീര്‍ത്ഥാടകരുടേയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുകയാണ്. 95 തീര്‍ത്ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം തലസ്ഥാനമായ റിയാദിലേക്കു കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. മരിച്ച പലരേയും മക്കയില്‍ അടക്കം ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 660 ല്‍ അധികവും ഈജിപ്തുകാരാണ്. 
 
പത്ത് രാജ്യത്തിലേറെ തീര്‍ത്ഥാടകരാണ് ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യത്തില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മക്കയിലെ താപനില ഇത്തവണ 51.8 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ