Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിരോധനമൊന്നും ഉത്തരകൊറിയക്ക് വിഷയമല്ല; സ്കഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍

ഉത്തരകൊറിയ സ്കഡ് മിസൈൽ പരീക്ഷിച്ചു

നിരോധനമൊന്നും ഉത്തരകൊറിയക്ക് വിഷയമല്ല; സ്കഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍
സോൾ , ചൊവ്വ, 30 മെയ് 2017 (08:29 IST)
സ്കഡ് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. എന്നാല്‍ മിസൈൽ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയിട്ടുള്ള നിരോധനത്തിന്റെ ലംഘനമാണ് ഉത്തര കൊറിയയുടെ ഈ നടപടിയെന്നു ചൂണ്ടിക്കാട്ടി ജപ്പാൻ സ്കഡ് മിസൈൽ വിക്ഷേപണത്തിൽ വൻ പ്രതിഷേധമാണ് അറിയിച്ചത്. 
 
അതേസമയം, പുതിയ ഈ സംഭവം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാല്‍‌ ഉത്തര കൊറിയ അയച്ച സ്കഡ് ബാലിസ്റ്റിക് മിസൈൽ 450 കിലോമീറ്റർ സഞ്ചരിച്ച് കിഴക്കെ സമുദ്രത്തിൽ പതിച്ചെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചത്. 
 
ഈ മിസൈൽ പരീക്ഷണത്തെ റഷ്യയും അപലപിച്ചു. എന്നാൽ ഉത്തര കൊറിയയുടെ സുഹൃത്തായ ചൈന ഇതിനെതിരെ കരുതലോടെയാണു പ്രതികരിച്ചത്. കൊറിയൻ മേഖലയിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണെന്നും ആ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സമാധാനം പാലിക്കുകയാണ് വേണ്ടതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവസ്വം മന്ത്രി എന്തു കഴിക്കണമെന്ന് സുരേന്ദ്രന്‍ നിശ്ചയിക്കേണ്ട: തോമസ് ഐസക്ക്