Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തറിനെതിരെ കടുത്ത നിലപാടുകളുമായി യുഎഇ; വിമാനങ്ങള്‍ക്കും തപാല്‍ ഇടപാടുകള്‍ക്കും വിലക്ക്

ഖത്തറിന് മേല്‍ കൂടുതല്‍ നിയന്ത്രണം

ഖത്തറിനെതിരെ കടുത്ത നിലപാടുകളുമായി യുഎഇ; വിമാനങ്ങള്‍ക്കും തപാല്‍ ഇടപാടുകള്‍ക്കും വിലക്ക്
അബുദാബി , വെള്ളി, 9 ജൂണ്‍ 2017 (11:04 IST)
ഖത്തറിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ. ഖത്തറിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും തിരിച്ചുമുളള വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്. ഇതിന് പുറമേ ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചു.
 
ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷാ ഭീഷണിയില്ലെന്നും ഇന്ത്യ  എംബസി വ്യക്തമാക്കി. അതേസമയം ഖത്തറിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ ചര്‍ച്ച നടത്തി. കുടാതെ ഖത്തര്‍ അമീറുമായും ട്രംപ്  ഫോണില്‍ സംസാരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഫോണ്‍ 6 ന് 14,991 രൂപ ? ഞെട്ടിക്കുന്ന ഓഫറുകളുമായി വീണ്ടും ഫ്ലിപ്കാർട്ട് !