Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടൈറ്റാനിക് ദുരന്തത്തിന് 105 വയസ്സ്

ഏപ്രിൽ 14: ടൈറ്റാനിക് ദുരന്തത്തിന് 105 വയസ്സ്

ടൈറ്റാനിക് ദുരന്തത്തിന് 105 വയസ്സ്
, വെള്ളി, 14 ഏപ്രില്‍ 2017 (16:55 IST)
ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് 105 വർഷം തികയുന്നു. 1912 ഏപ്രില്‍ 14 രാത്രിയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആണ്ടു പോയത്. 1522 പേരുടെ ജീവനും കൊണ്ട് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് ടൈറ്റാനിക് നിദ്ര പ്രാപിച്ചപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായി എഴുതി ചേർക്കുകയാണ് ചെയ്തത്.
 
നീണ്ട 105 വർഷത്തിനുള്ളിൽ പാഠപുസ്തകത്തിലൂടെയും സിനിമകളിലൂടെയും നോവലുകളിലൂടെയും ടൈറ്റാനിക് എന്ന ഭീമക് കപ്പലിനേയും അതിന്റെ അന്ത്യത്തേയും അറിയാത്തവർ ഉണ്ടാകില്ല. മനുഷ്യ ചരിത്രത്തിൽ ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ടൈറ്റാനിക്കിന്റെ ദുരന്തം ഇന്നും പലർക്കും മനഃപ്പാഠമായിരിക്കും.
 
712പേരാണ് ആ ദുരന്തത്തിൽ നിന്നും അതിജീവിച്ചത്. ടൈറ്റാനിക് ഒരിക്കലും മുങ്ങില്ല എന്ന അതിരുകടന്ന വിശ്വാസം കപ്പൽ നിർമിച്ച ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വോൾഫ് എന്ന കമ്പനിക്കും കപ്പൽ ഡിസൈൻ ചെയ്ത തോമസ് ആൻഡ്രൂസിനും ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് 104 വർഷം പിന്നിടുമ്പോഴും ടൈറ്റാനിക്കിന്റെ ദുരന്തം കൗതുകവും സങ്കടവും ആവേശവുമായി ഇന്നും നിലനിൽക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകാരന്റെ സെൽഫി പിടുത്തം നഷ്ട്മാക്കിയത് നാല് ജീവൻ