ഈ വര്‍ഷം കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്‌സിന്‍ പരീക്ഷണം നിലവില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെങ്കിലും 2021 മുന്‍പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ വിവേചനമില്ലാതെ തുല്യമായി വാക്‌സിന്‍ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതെന്നും സംഘടന തലവന്‍ മൈക്ക് റയാന്‍ അറിയിച്ചു.
മിക്കവാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന തരത്തില്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.