Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്വറന്റൈനിലിരിക്കെ ഭർത്താവ് മരിച്ചു, സഹായത്തിന് ആരുമില്ല, വീടിന്റെ ബാൽക്കണിയിൽ സഹായം അഭ്യർത്ഥിച്ച് കരഞ്ഞ് ഭാര്യ

ക്വറന്റൈനിലിരിക്കെ ഭർത്താവ് മരിച്ചു, സഹായത്തിന് ആരുമില്ല, വീടിന്റെ ബാൽക്കണിയിൽ സഹായം അഭ്യർത്ഥിച്ച് കരഞ്ഞ് ഭാര്യ
, ബുധന്‍, 11 മാര്‍ച്ച് 2020 (12:55 IST)
റോ: കോവിഡ് 19 ബാധയെ തുടർന്ന് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ഭാര്യ. ഇറ്റലിയിലാണ് സംഭവം. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് ഭർത്താവ് മരിച്ചത്. എന്നാൽ ക്വറന്റൈൻ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ അധികൃതർക്കുപോലും വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
 
ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് ഭാര്യ ബാൽകണിയിൽനിരുന്നു സഹായം അഭ്യർത്ഥിച്ച് കരയുകയാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസത്തോടുകൂടി മാത്രമേ ഇവരുടെ ക്വറന്റൈൻ കാലാവധി അവസനിക്കു. അപ്പോൾ മാത്രമേ അധികൃതർക്ക് വീട്ടിൽ പ്രവേശിക്കാനാകു എന്ന് സാന്റോ സ്പിരിറ്റോ മേയർ ഗിയാൻകാർലോ കാനെപ വ്യക്തതമാക്കി
 
അതുവരേക്കും മൃതദേഹത്തിന് അടുത്തെത്താൻ ആർക്കും സാധിക്കില്ല. സുരക്ഷാ പ്രോട്ടോക്കോൾ ലംഘിക്കാനാകില്ല. രോഗം സ്ഥിരീകരിച്ചപ്പോൾ താന്നെ ഇദ്ദേഹത്തോട് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിക്കാൻ അവശ്യപ്പെട്ടിരുന്നു എന്നാൽ അദ്ദേഹം അതിന് തയ്യാറായീല്ല. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ വരില്ലായിരുന്നു എന്നും മേയയർ വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; രോഗിയായത് കൊണ്ട് കൈയ്യൊഴിയാൻ സാധിക്കുമോ? കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി