Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടനാ മേധാവി

ഇന്ത്യക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടനാ മേധാവി
, ശനി, 23 ജനുവരി 2021 (15:13 IST)
കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന.  കൊവിഡ് വാക്‌സിൻ വികസിപ്പിച്ചതിന് പുറമെ ഇന്ത്യ വാക്‌സിൻ അയൽരാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്ക,ബ്രസീൽ,മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾക്കും കയറ്റി അയച്ചിരുന്നു.
 
നന്ദി ഇന്ത്യ.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ നൽകുന്നതിന്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര ഏ‌ജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ നീക്കം: ഗെ‌ഹ്‌ലോത്