Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്‌കാലികമായി നിർത്തിവെക്കുകയാണെന്ന് ട്രംപ്

അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്‌കാലികമായി നിർത്തിവെക്കുകയാണെന്ന് ട്രംപ്
, ചൊവ്വ, 21 ഏപ്രില്‍ 2020 (08:14 IST)
കൊറോണ വൈറസ് വ്യാപനം വ്യാപകമായതോടെ അമേരിക്കയിലേക്കുള്ള എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും താത്‌കാലികമായി നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ്.ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
 
അദൃശ്യശത്രുവിന്റെ ആക്രമണത്തിൽ ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്‌കാലികമായി തടയുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. 
 
കൊറോണ വൈറസ് വ്യാപനം വ്യപകമായതോടെ അമേരിക്കയിൽ തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ കൂടിയതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം പിന്നിട്ടു, അമേരിക്കയിൽ മരണസംഖ്യ 42,000 പിന്നിട്ടു