അര്‍ഹതപ്പെട്ട ആ നാലു ലക്ഷം ഡോളര്‍ തനിക്കു വേണ്ടെന്ന് ട്രംപ്; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പണത്തെ തള്ളിപ്പറഞ്ഞതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്
അര്‍ഹതപ്പെട്ട ആ നാലു ലക്ഷം ഡോളര്‍ തനിക്കു വേണ്ടെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കുന്നു. പ്രസിഡന്റ് ആയാല്‍ താന്‍ ശമ്പളം പറ്റില്ലെന്ന വാഗ്‌ദാനമാണ് ട്രംപ് പാലിക്കുക. അമേരിക്കന്‍ പ്രസിഡന്റിന് വാര്‍ഷിക വേതനമായി നാലുലക്ഷം ഡോളറാണ് ലഭിക്കുക. എന്നാല്‍, തനിക്ക് ശമ്പളവും അവധിക്കാലവും വേണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, ഒരു ഡോളര്‍ എങ്കിലും ശമ്പളം വാങ്ങണമെന്ന് നിയമം ഉള്ളതുകൊണ്ട് അത് മാത്രം മതിയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
പ്രസിഡന്റ് ആയാല്‍ താന്‍ ഒരു ഡോളര്‍ പോലും ശമ്പളം വാങ്ങില്ലെന്ന് ട്രംപ് വാഗ്‌ദാനം ചെയ്തിരുന്നു. താന്‍ വാഗ്‌ദാനം പാലിക്കുകയാണ്. ശമ്പളമായി ഒരു ഡോളറെങ്കിലും വാങ്ങണമെന്ന നിയമത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി.
ഒരുപാട് കാര്യങ്ങള്‍ അമേരിക്കയ്ക്ക് വേണ്ടി ചെയ്തു തീര്‍ക്കാനുണ്ട്. ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കണം, നികുതി ചുരുക്കണം എന്നും അമേരിക്കന്‍ മാധ്യമമായ സി ബി എസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.