യുഎസ്സുകാർക്ക് പ്രിയം സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളോട്
60 വയസ്സുവരെയുള്ള 91 ശതമാനം പേരും സെക്കന്റ് ഹാന്റ് വസ്ത്രം വാങ്ങുന്നവരാണ്.
യുഎസിൽ സെക്കന്റ് ഹാന്റ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സെക്കന്റ് ഹാന്റ് വസ്ത്രവിപണിയുടെ വളർച്ച പുതിയ വസ്ത്ര വിപണിയേക്കാൾ 21 ശതമാനം വർദ്ധിച്ചു. ഏകദേശം 24 ബില്ല്യൺ ഡോളറിന്റെ മൂല്യമാണ് സെക്കന്റ് ഹാൻഡ് വിപണിക്ക് യു.എസ്സിലുള്ളത്. 2025ൽ ഇത് 51 ബില്ല്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെലവ് കുറവ്, മലിനീകരണം കുറയ്ക്കൽ, പരിസ്ഥിതി സൗഹൃദം എന്നിവയ്ക്ക പ്രാധാന്യം നൽകിയാണ് ഇത്തരം ഉല്പന്നങ്ങൾ വാങ്ങുന്നത്. കുടുംബത്തിൽ നിന്നാണ് ഇത്തരത്തിൽ ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങാനുള്ള പിന്തുണ ലഭിക്കുന്നതെന്നും പുതുതലമുറ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിൽ വളരെ മുന്നിലാണെന്നും യു.കെ ആസ്ഥാനമായ വേസ്റ്റ് മാനജ് മെന്റ് കമ്പനിബിസിനസ് വേസ്റ്റ് ഡോട്‌കോ യുകെ നടത്തിയ പഠനത്തിൽ പറയുന്നു. 16 മുതൽ 21 വയസ്സുവരെ പ്രായമുള്ള യുവാക്കളിൽ 80 ശതമാനം പേരും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. 60 വയസ്സുവരെയുള്ള 91 ശതമാനം പേരും സെക്കന്റ് ഹാന്റ് വസ്ത്രം വാങ്ങുന്നവരാണ്.