Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിൻ ലാദന്റെ മകനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് കോടി; പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

ഹംസ ബിൻ ലാദൻ തീവ്രവാദത്തിന്റെ മുഖമായി വളർന്ന് ഹംസാ ബിൻലാദൻ

ബിൻ ലാദന്റെ മകനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് കോടി; പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
, വെള്ളി, 1 മാര്‍ച്ച് 2019 (11:24 IST)
ന്യൂയോര്‍ക്: കൊല്ലപ്പെട്ട അൽ ഖ്വയ്ദ തലവന്‍ ഒസാമാ ബിൻ ലാദന്റെ മകൻ ഹംസ ബിൻലാദനെക്കുറിച്ച് വിവരങ്ങൾ കൊടുക്കുന്നവക്ക് ഏഴു കോടി രൂപ പാരിതോഷികം പ്രഖാപിച്ച് അമേരിക്ക. ഹംസാ ബിൻലാദൻ തീവ്രവാദത്തിന്റെ മുഖമായി വളർന്നു വരുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അമേരിക്കയുടെ നടപടി. 
 
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ എവിടെയോ വീട്ടുതടങ്കലില്‍ സുരക്ഷിതമായി കഴിയുകയാണ് ഹംസ എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളോന്നും ഇപ്പോഴും ലഭ്യമായിട്ടില്ല. 
 
ബിൻ ലാദന്റെ മരണത്തിനു ശേഷം ഹംസ അൽ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോവുകയാണെന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. 
 
2011ൽ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നുണ്ട്. സിറിയയിലെ ഭീകരര്‍ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദൃശ്യങ്ങള്‍ 2015ൽ ഹംസ പുറത്തുവിട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി തല്ലിക്കൊന്ന സംഭവം; മുഖ്യപ്രതിയായ ജയില്‍വാര്‍ഡന്‍ അറസ്‌റ്റില്‍