കൊവിഡ് വ്യാപപനം അപകടകരമായ പശ്ചത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നീക്കത്തിൽനിന്നും പിൻവാങ്ങി ഇന്ത്യയിൽ കുടുങ്ങിയ അമേരിക്കൻ പൗരൻമാർ. നാട്ടിലേക്ക് മടങ്ങുന്നതിനായി എയർ ലിഫ്റ്റിന് അപേക്ഷ നൽകിയിരുന്ന മിക്കവരും ഇപ്പോൾ ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹിയ്ക്കുന്നത് എന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാൻ ബ്രൗൺ ലീ പറഞ്ഞു.
'വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അറിയിപ്പുകളോട് എയർ ലിഫ്റ്റിനായി രജിസ്റ്റർ ചെയ്തിരുന്നവർ പ്രതികരിയ്ക്കുന്നില്ല, രണ്ടാഴ്ച മുൻപ് വരെ നാട്ടിലേയ്ക്ക് മടങ്ങാൻ ഇവർ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരണം ഒന്നുമിൽല്ല' ബ്രൗൺ ലീ വ്യക്തമാക്കി. അമേരിക്കയിൽ രോഗബധിതരുടെ എണ്ണവും മരണസംഖ്യയും വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ തന്നെ തുടരാൻ അമേരക്കൻ പൗരൻമാർ തീരുമാനിച്ചത്.