ഐക്യരാഷ്ട്ര സംഘടനയുടെ ഓഫിസിലെ കമ്പ്യൂട്ടർ സെർവറുകൾ ഹാക്കിങ്ങിനിരയായതായി റിപ്പോർട്ട്. യു എൻ മനുഷ്യാവകാശ സമിതി ഓഫീസിലേതുൾപ്പടെ 42 സെർവറുകളിൽ ആക്രമണം ഉണ്ടായതായും 25 സെർവറുകളിൽ ആക്രമണശ്രമം നടന്നെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി യു എൻ കമ്പ്യൂട്ടർ ശൃംഖലയിൽ ഇത്തരത്തിൽ ആക്രമണ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഹാക്കിങ് നടത്തുന്നവർ ലക്ഷ്യമിടുന്നത് ജനീവ,വിയന്ന ഓഫീസുകളിലെ കമ്പ്യൂട്ടർ ശൃംഖലകളാണെന്നും ഇതുവരെ ജീവനക്കാരുടെ വിവരങ്ങളല്ലാതെ സുപ്രധാന വിവരങ്ങളൊന്നും യു എന്നിൽ നിന്നും ചോർന്നിട്ടില്ലെന്നും യു എന്നിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഹാക്കിങ് ശൈലിയും സംവിധാനങ്ങളും പരിശോധിക്കുമ്പോൾ ഭരണകൂട പിന്തുണയോടെയാണ് ഹാക്കിങ് നടന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്.