മെക്‌സികോയിലെ യൂകാറ്റൻ ഉപദ്വീപിനോട് ചേർന്ന സമുദ്രത്തിൽ വൻ തീപിടുത്തം. സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ പെമെക്സിന്റെ കടലിനടിയിലുള്ള എണ്ണപ്പൈപ്പ് ലൈനിലുണ്ടായ വാതകചോർച്ചയെ തുടർന്നാണ് തീപിടുത്തമുണ്ടായത്.
പ്രാദേശികസമയം പുലർച്ചെ അഞ്ചരയോടെയായിരുന്നു തീ പിടുത്തം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിൽ രക്ഷാപ്രവർത്തകർ ഉടനെ എത്തിചേർന്നതാണ് തീപ്പിടുത്തം നിയന്ത്രിക്കാൻ സഹായകമായത്. അപകടത്തിൽ ആർക്കും തന്നെ പരിക്കേറ്റതായി റിപ്പോർട്ടില്ല. കമ്പനിയുടെ ഉത്‌പാദനത്തെ തീപിടുത്തം ബാധിച്ചിട്ടില്ലെന്നും കടലിൽ എണ്ണചോർച്ച ഉണ്ടായിട്ടില്ലെന്നുമാണ് ഔദ്യ്ഓഗിക വിശദീകരണം. പൈപ്പ് ലൈനിലെ വാൽവുകൾ അടച്ചതായും അധികൃതർ വ്യക്തമാക്കി.