ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് റഷ്യന്‍ എംബസി. വിദേശകാര്യം നോക്കുന്ന റോമന്‍ ബാബുഷ്‌കിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അമേരിക്കയോട് ചേര്‍ന്ന് യൂറോപ്യന്‍ യൂണിയനും ആസ്‌ട്രേലിയയും റഷ്യക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ ഉപരോധങ്ങള്‍ വന്നേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യ ഉക്രൈന്‍ വിഷയത്തില്‍ പക്ഷം ചേരാതെ നില്‍ക്കുന്നത്.
ഉക്രൈന്‍ വിഷയം ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്നും ബന്ധം ഇതേ രീതിയില്‍ തുര്‍ന്നുപോകുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. എസ്400 മിസൈല്‍ സിസ്റ്റം ഇന്ത്യ റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്.