ശനിയാഴ്‌ചയും ഞായറാഴ്‌ചയും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുഎഇ. വെള്ളിയാഴ്‌ച ഉച്ച മുതലാണ് വാരാന്ത്യം തുടങ്ങുക. ഇതോടെ ആഴ്‌ചയിലെ പ്രവർത്തി ദിവസങ്ങൾ നാലരയായി കുറയും.
നിലവിൽ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമാണ് യുഎഇയിൽ വാരാന്ത്യ അവധി. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ അവധിക്രമത്തിലേക്ക് മാറുമെന്ന് സർക്കാർ വാർത്താ ഏജൻസിയായ വാം റിപ്പോട്ട് ചെയ്‌തു. വിദേശ നിക്ഷേപകർക്ക് രാജ്യം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ലോകട്ടെ മറ്റ് രാജ്യങ്ങളിലെ പോലെ തിങ്കളാഴ്‌ച തുടങ്ങി വെള്ളിയാഴ്‌ച അവസാനിക്കുന്ന പ്രവർത്തിവാരമാണ് യുഎഇ ലക്ഷ്യമിടുന്നത്. മുസ്ലീം വിശുദ്ധ ദിനമെന്നതിനാൽ വെള്ളിയാഴ്‌ചകളിലെ അവധി നിലനിർത്തുകയും വേണം എന്നതിനാലാണ് ഉച്ചയ്ക്ക് ശേഷം വെള്ളിയാഴ്‌ചകളിൽ അവധി തുടരുന്നത്.