Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആംഗല മെര്‍ക്കല്‍; ട്രംപിന്റെ നാണം കെട്ട പ്രവര്‍ത്തി വീണ്ടും - വീഡിയോ പുറത്ത്

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആംഗല മെര്‍ക്കല്‍‍; ട്രംപിന്റെ നാണം കെട്ട പ്രവര്‍ത്തി വീണ്ടും

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആംഗല മെര്‍ക്കല്‍; ട്രംപിന്റെ നാണം കെട്ട പ്രവര്‍ത്തി വീണ്ടും - വീഡിയോ പുറത്ത്
വാഷിംഗ്ടൺ , ശനി, 18 മാര്‍ച്ച് 2017 (15:10 IST)
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ  വിവാദത്തില്‍. വൈറ്റ് ഹൗസിൽ വച്ച് ജർമൻ ചാൻസിലർ ആംഗല മെര്‍ക്കലിന് കൈകൊടുക്കാൻ വിസമ്മതിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം.

ഇരുവരും ഫോട്ടോഗ്രാഫർമാർമാര്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ കൈകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത് കേൾക്കുന്നതായി പോലും ട്രംപ് ഭാവിച്ചില്ല. ഒന്നും മിണ്ടാതെ ക്യാമറയെ നോക്കി ഇരിക്കുകയും ചെറുതായി സംസാരിക്കുന്നതിനാണ് അമേരിക്കന്‍ പ്രസിഡന്റ് താല്‍പ്പര്യപ്പെട്ടത്.

തുടക്കത്തില്‍ ഒന്നു ചമ്മിയെങ്കിലും അസ്വസ്ഥത മറച്ചുവെച്ച് പിന്നീട് ചിരിക്കുകയായിരുന്നു ജർമൻ ചാൻസിലർ. വീഡിയോ വൈറലായതോടെ ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധ സ്വരമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിക്കെതിരെയും അവരുടെ കുടിയേറ്റ നയങ്ങള്‍ക്കെതിരെയും ട്രംപ് നിരന്തരം പ്രസ്‌താവനകള്‍ നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ ഇടത് സഥാനാര്‍ഥി