കൗമാരക്കാരായ ആൺകുട്ടികൾ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ച് ജിമ്മുകൾക്ക് നിയന്ത്രണമേർപ്പെടുത്തി താലിബാൻ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ജിമ്മുകളിൽ മുതിർന്നവർക്കൊപ്പം വ്യായമം ചെയ്യരുതെന്ന് താലിബാൻ ഉത്തരവിട്ടു. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോൾ ബോഡി ബിൽഡർമാർ അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറയ്ക്കണമെന്നും തലിബാൻ ഉത്തരവിൽ പറയുന്നു.
2001ൽ താലിബാൻ ഭരണം അവസാനിച്ച ശേഷം അഫ്ഗാനിലെ ഏറ്റവും ജനപ്രിയമായ ഇനമാണ് ബോഡി ബിൽഡിങ്ങ്. കാമ്പൂളിൽ മാത്രം നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണുള്ളത്. അതേസമയം തങ്ങൾ പരിശീലിക്കുന്ന ഇടത്ത് പുരുഷന്മാർ മാത്രമെ ഉള്ളുവെന്നും താലിബാൻ്റെ ഉത്തരവിൽ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബിൽഡർമാർ പറഞ്ഞു.