Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനിക ക്യാംപിൽ ഭീകരാക്രമണം; 140 സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

അഫ്ഗാൻ സൈനിക ക്യാംപിലുണ്ടായ താലിബാൻ ആക്രമണത്തില്‍ 140 സൈനികർ കൊല്ലപ്പെട്ടു

സൈനിക ക്യാംപിൽ ഭീകരാക്രമണം; 140 സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്
കാബൂള് , ശനി, 22 ഏപ്രില്‍ 2017 (16:54 IST)
അഫ്ഗാനിസ്ഥാനിലെ ബള്‍ക്ക് മേഖലയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. വെള്ളിയാഴ്ച സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. 160ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു.
 
അഫ്ഗാൻ സൈനികരുടെ വേഷത്തിലെത്തിയ താലിബാൻ ഭീകരരാണ് വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് ഭീകരരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു.
 
റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. താലിബാന്റെ ഒട്ടേറെ മുതിർന്ന നേതാക്കളെ സൈന്യം വധിച്ചതിലുള്ള പ്രതികാര നടപടിയാണ് ഈ ആക്രമണമെന്ന് താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് അറിയിച്ചു. സംഭവത്തിൽ അഫ്ഗാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയ്ക്കകത്ത് അത്യാവശ്യം ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കുന്നത് നല്ലകാര്യമാണെന്ന് വി ടി ബല്‍റാം