Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല

ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 ഫെബ്രുവരി 2022 (17:10 IST)
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. 
 
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണു കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ ടയര്‍ - 3 വിവരണാത്മക പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതല്‍ 12 വരെയാണു പരീക്ഷാ സമയം. പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ ഇ-അഡ്മിറ്റ് കാര്‍ഡ്, ഹാള്‍ ടിക്കറ്റ്, ജീവനക്കാരുടെ ഓഫിസ്/കോളജ് തിരിച്ചറിയല്‍ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷവാതകം ശ്വസിച്ച് 13കാരിക്ക് ദാരുണാന്ത്യം