സൗദി അറേബ്യയില്‍ 1.78 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം വക്താവായ ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേരാണ്. 117 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായിട്ടുണ്ട്. മരണനിരക്ക് 1.7 ശതമാനത്തിലാണ്. റിയാദിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.