Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദശാബ്ദങ്ങൾ നീണ്ട നിരോധനത്തിന് ശേഷം സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഈ ചിത്രം

ദശാബ്ദങ്ങൾ നീണ്ട നിരോധനത്തിന് ശേഷം സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഈ ചിത്രം

ദശാബ്ദങ്ങൾ നീണ്ട നിരോധനത്തിന് ശേഷം സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഈ ചിത്രം
സൗദി , വെള്ളി, 15 ഡിസം‌ബര്‍ 2017 (15:11 IST)
ദശാബ്ദങ്ങൾ നീണ്ട സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം ‘ബോണ്‍ എ കിംഗ്’. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസിംഗ്.

ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്‌റ്റോ വില്ലറോങ്ങോയാണ്.

പതിനാലാം വയസില്‍ ലോര്‍ഡ് കഴ്സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒറ്റയ്‌ക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീയും പുരുഷനും ഒന്നിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിയ്ക്ക് ചേര്‍ന്നതല്ലെന്ന് വിശദീകരണത്തോടെ 1980 കളിലാണ് സൗദിയില്‍ സിനിമ നിരോധിക്കുന്നത്.

ഇപ്പോഴത്തെ ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ചുവടുപിടിച്ചാണു വിനോദമേഖലയിലെ വിലക്കുകൾ നീക്കി തിയേറ്ററുകള്‍ തുറക്കാന്‍ സൗദി തീരുമാനിച്ചത്.  2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്.

തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ആദ്യ തിയേറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആ‍രംഭിക്കും. തീരുമാനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കരുത്താകും. പുതിയ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം മേഖല മെച്ചപ്പെടുത്താനും ഇത് സാഹായിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടയൊരുക്കത്തിന് പോയതാ... എന്റെ ശവമെടുക്കേണ്ടി വന്നേനേ !