സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കാനെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. 1981ൽ തൻ്റെ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രനിലൂടെ ബുക്കർ പുരസ്കാരം നേടികൊണ്ടാണ് ലോകമെങ്ങുമുള്ള സാഹിത്യപ്രേമികൾക്ക് റുഷ്ദി പ്രിയങ്കരനാകുന്നത്. പക്ഷേ തൻ്റെ നാലാമത്തെ പുസ്തകമായ സാത്തനിക് വേഴ്സസിലൂടെ വിവാദനാാകനായാണ് റുഷ്ദി ഇന്ന് അറിയപ്പെടുന്നത്.
1988ലാണ് സൽമാൻ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ ദ സാത്താനിക് വേഴ്സസ് എന്ന വിവാദ പുസ്തകം പുറത്തിറങ്ങുന്നത്. ദൈവനിന്ദ ആരോപിച്ച് ഈ പുസ്തകം 1988ൽ ഇറാൻ നിരോധിച്ചു. 1989ലാണ് റുഷ്ദിയെ വധിക്കുന്നവർക്ക് ഇറാനിലെ ആത്മീയ നേതാവായ ആയത്തുള്ള ഖൊമൈനി പ്രതിഫലം പ്രഖ്യാപിക്കുന്നത്. തുടർന്ന് പല രാജ്യങ്ങളിലേക്കുമായി പലായനം ചെയ്യപ്പെട്ട റുഷ്ദി അമേരിക്കയിലാണ് ഏറെകാലമായി താമസിക്കുന്നത്.2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് റുഷ്ദി പൊതുവേദികളിൽ സജീവമായത്.
1989ൽ റുഷ്ദിയെ വധിക്കുന്നവർക്ക് ഇറാൻ പ്രതിഫലം പ്രഖ്യാപിക്കുമ്പോൾ സൽമാൻ റുഷ്ദിയെ ആക്രമിച്ച ആക്രമിയായ ഹാദി മതർ എന്ന 24കാരനായ ആക്രമി ജനിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറെ കൗതുകം. 1981ൽ തൻ്റെ രണ്ടാമത്തെ പുസ്തകമായ മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തിൽ റുഷ്ദി തന്നെ ഇതിൻ്റെ കാരണവും രേഖപ്പെടുത്തിയിരുന്നതായി കാണാം. കുട്ടികൾ എന്നത് പാത്രങ്ങളാണ്. മുതിർന്നവരാണ് അതിലേക്ക് വിഷം പകരുന്നത്. അവർക്ക് ആ വിഷം പകർന്ന് കിട്ടുന്നത് അവർക്ക് മുൻപത്തെ തലമുറയിൽ നിന്നും.
റുഷ്ദിയുടെ പുസ്തകം പുറത്തിറങ്ങി നീണ്ട 33 വർഷങ്ങൾ പിന്നിട്ടിട്ടും അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത ഒരു യുവാവ് വധിക്കാൻ ശ്രമം നടത്തുമ്പോൾ റുഷ്ദി അന്ന് എഴുതിയ വാചകങ്ങൾ ഇന്നും പ്രസക്തമാകുന്നു. കുട്ടികൾ എന്നത് പാത്രങ്ങളാണ്. മുതിർന്നവരാണ് അതിലേക്ക് വിഷം പകരുന്നത്. അവർക്ക് ആ വിഷം പകർന്ന് കിട്ടുന്നത് അവർക്ക് മുൻപത്തെ തലമുറയിൽ നിന്നും.