Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുദ്ധസാഹചര്യത്തില്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

യുദ്ധസാഹചര്യത്തില്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 മാര്‍ച്ച് 2022 (12:20 IST)
യുദ്ധസാഹചര്യത്തില്‍ യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ടും റൊമാനിയയുമാണ് സന്ദര്‍ശിക്കുന്നത്. അടുത്താഴ്ചയാണ് സന്ദര്‍ശനം. മാര്‍ച്ച് ഒന്‍പതുമുതല്‍ 11വരെയാണ് സന്ദര്‍ശനം. നാറ്റോയുടെ യൂറോപ്പിലെ കിഴക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ വ്യക്തമാക്കുന്നതാണ് കമല ഹാരിസിന്റെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 
 
അതേസമയം ഏകദേശം 1.5 ദശലക്ഷം കുട്ടികള്‍ നിരന്തരം ഷെല്ലാക്രമണങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ടെന്നും യുക്രൈന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ 9600 സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. കൂടാതെ റഷ്യയുടെ 251 ടാങ്കുകളും 37 ഹെലിക്കോപ്റ്ററുകളും തകര്‍ത്തതായും യുക്രൈന്‍ അവകാശപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 28 കുട്ടികള്‍