ലോകത്തിലെ ആദ്യ വൈമാനികൻ രാവണൻ; അഞ്ച് വർഷം കൊണ്ട് പഠനം നടത്തി തെളിയിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ
ശ്രീലങ്കയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനാ വിദഗ്ധരുടെ നേത്യത്വത്തില്‍ നടന്ന സമ്മേളനത്തിലാണ് 5000 വര്‍ഷം മുന്‍പ് രാവണന്‍ വിമാനം പറത്തിയകാര്യം പറഞ്ഞത്.
ലോകത്തിലെ ആദ്യത്തെ വൈമാനികന്‍ രാവണനാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാർ. 5000 വര്‍ഷം മുന്‍പ് ആദ്യമായി വിമാനം പറത്തിയത് രാവണനാണെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് തെളിയിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.ശ്രീലങ്കയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനാ വിദഗ്ധരുടെ നേത്യത്വത്തില്‍ നടന്ന സമ്മേളനത്തിലാണ് 5000 വര്‍ഷം മുന്‍പ് രാവണന്‍ വിമാനം പറത്തിയകാര്യം പറഞ്ഞത്.
രാവണന്റെ പറക്കലിനെ പറ്റിയും അതിനുപയോഗിച്ച രീതികളെപ്പറ്റിയും പഠിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.വിമാനം ഉപയോഗിച്ച് ആദ്യം പറന്നത് രാവണനാണെന്നതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് അതോറിറ്റി ചെയര്‍മാന്‍ ശശിദണതുംഗെ പറഞ്ഞു.