Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രിയെ കാണും: അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി

രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രിയെ കാണും: അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി
, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (14:29 IST)
അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ചർച്ചകൾക്കുള്ള ചൈനീസ് ക്ഷണം സ്വീകരിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്‌ഗി ചർച്ചകൾക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം കൈമാറിയത്. മോസ്‌കോയിൽ നടക്കുന്ന ഷാങ്‌ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന്റെ ഇടയ്‌ക്കാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച്ച നടത്തുക.
 
ലഡാക്കിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്‌ച്ചയാണിത്.അതിർത്തിതർക്കത്തിൽ നാലുമാസത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലെയും പ്രമുഖർ കൂടിക്കാഴ്‌ച്ചക്കൊരുങ്ങുന്നത്.അതേസമയം അതിർത്തി തർക്കം നയതന്ത്രബന്ധങ്ങളിലൂടെ മാത്രമെ പരിഹരിക്കാൻ കഴിയുള്ളുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷ: ദക്ഷിണ റെയില്‍വേ കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും