റഷ്യയ്‌ക്കെതിരായ വ്യോമാക്രമണം യുക്രെയ്ന്‍ കടുപ്പിച്ചതോടെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വേണ്ടിവന്നാല്‍ ആണാവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. യുകെ നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്ക് പോലും യുക്രെയ്ന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
ആണാവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യക്കെതിരെ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും പുടിന്‍ വ്യക്തമാക്കി. അടുത്തിടെ ആണാവായുധത്തെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ പറ്റി പുടിന്‍ ഉന്നത സുരക്ഷ കൗണ്‍സിലുമായി അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളായ യുകെയും യു എസ്സും റഷ്യക്കെതിരെ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു.