Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമാധാന നൊബേൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരിഗണനയിൽ

സമാധാന നൊബേൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരിഗണനയിൽ
, വ്യാഴം, 16 മാര്‍ച്ച് 2023 (14:09 IST)
സമാധാനത്തിനുള്ള നൊബെൽ സമ്മാനത്തിനുള്ള പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബെൽ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
 
മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങൾ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ കഴിയും. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിൻ്റെ വികസനത്തിൽ മാത്രമല്ല ആഗോളസമാധാനത്തിലും മോദി പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതായി അസ്ലേ കൂട്ടിചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു, മനം നൊന്ത് അമ്മയും മകനും ജീവനൊടുക്കി