ചെന്നൈയിലെ മറീനയിലുണ്ടായ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കിടുങ്ങിവിറച്ചത് ആരും മറന്നിട്ടില്ലല്ലോ. ഇപ്പോള്‍ സമാനമായ സാഹചര്യമാണ് പെറുവിലുള്ളത്. കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുളള പെറു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് പെറുവില്‍ നടക്കുന്നത്.
പെറുവില്‍ കാളപ്പോര് നിയമവിധേയമാണ്. പരമ്പരാഗത കായിക വിനോദമായി അരങ്ങേറുന്ന കാളപ്പോര് പെറുവിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഓരോ വര്‍ഷവും നാനൂറിലധികം മത്സരങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ഇത് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ആയിരക്കണക്കിന് ആളുകളാണ് പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങിയത്.
മൃഗ സംരക്ഷണ സമിതി പെറു സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.