ന്യൂസിലാന്റുകാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നുവെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ നിരക്കിലെ വര്‍ദ്ധനവാണ് പ്രധാന കാരണമായി പറയുന്നത്. കൂടാതെ ഉയര്‍ന്ന നിലയില്‍ പലിശ നിരക്കും ജീവിത ചിലവും വര്‍ദ്ധിച്ചത് പ്രധാന കാരണമാണ്. ഈ വര്‍ഷം ജൂണ്‍ വരെ 131200 പേര്‍ രാജ്യം വിട്ടിട്ടുണ്ട്. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്‌സിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നിലൊന്ന് പേരും പോയത് ആസ്‌ട്രേലിയയിലേക്കാണ്.
ന്യൂസിലാന്‍ഡിലെ ജനസംഖ്യ 53 ലക്ഷമാണ്. കൊറോണയ്ക്ക് മുന്‍പ് രാജ്യം വിട്ടവരെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ രാജ്യം വിട്ടു പോകുന്നവരുടെ എണ്ണം. തൊഴിലവസരങ്ങള്‍ കുറഞ്ഞത് ന്യൂസിലാന്‍ഡിലെ ചെറുപ്പക്കാരെ നിരാശയിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയയും ബ്രിട്ടനുമാണ്.