പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നേരിടും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുക. 342 അംഗ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടികളായിരുന്ന എം.ക്യു.എം-പിയും ബി.എ.പിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. ഇമ്രാന്‍ ഖാന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായേക്കും.