Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു
ഇസ്‌ലാമാബാദ് , ചൊവ്വ, 13 ഫെബ്രുവരി 2018 (11:49 IST)
അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ് ദവ നേതാവുമായ ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു.

ലഷ്കറെ തയിബ, ജമാത്ത് ഉദ് ദവ, ഹർക്കത്ത് ഉൽ മുജാഹിദീൻ എന്നിവയുൾപ്പെടെ യുഎൻ രക്ഷാസമിതി നിരോധിത പട്ടികയിൽപ്പെടുത്തിയ എല്ലാ വ്യക്തികളെയും സംഘടനകളെയും 1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ഓർഡിനൻസിൽ പാക് പ്രസിഡന്റ് മംമ്നൂൺ ഹുസൈൻ ഒപ്പുവച്ചതോടെയാണ് ഭീകരരുടെ ഗണത്തിലേക്ക് സയിദും ഉള്‍പ്പെട്ടത്.

പാക് പ്രസിഡന്റ് ഓർഡിനൻസിൽ ഒപ്പുവച്ചതോടെ യുഎൻ നിരോധിച്ച 27 സംഘടനകളും വ്യക്തികളും പാകിസ്ഥാനിൽ നിരോധിത പട്ടികയിൽ വരും.

ഓർഡിനൻസ് വന്നതോടെ ഭീകര സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഓഫീസുകൾ ഉടൻ പൂട്ടുകയും ചെയ്യും. സയീദിനെ 2008 മേയിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎമ്മിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആര്‍എസ്എസിനില്ല, റിപ്പബ്ലിക് ദിനത്തില്‍ സൈന്യത്തിനൊപ്പം ആര്‍എസ്എസ് മാര്‍ച്ച് ചെയ്തിട്ടുണ്ട്: കുമ്മനം