കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആളിന് സ്ഥിരീകരിച്ച അസുഖം ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് എന്ന് റിപ്പോര്‍ട്ട്. സുഷുമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന മൈലിനുണ്ടാകുന്ന വീക്കമാണ് ഈ രോഗം. വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന അസ്ട്രാസെനക ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയ വിവരത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇങ്ങനെ സംഭവിക്കാന്‍ രണ്ടു കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിന്‍ സ്വീകരിച്ച വഴി നിര്‍ജീവമായിരുന്ന ഏതെങ്കിലും വൈറസ് സജീവമായതാകാം. മറ്റൊന്ന് രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണും ആകാമെന്നാണ് പറയുന്നത്.