Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കം; ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം വന്‍ വിജയം

ഉത്തരകൊറിയ റോക്കറ്റ്​എൻജിൻ പരീക്ഷിച്ചു

റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കം; ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം വന്‍ വിജയം
സിയോൾ , ഞായര്‍, 19 മാര്‍ച്ച് 2017 (10:25 IST)
ഉത്തരകൊറിയ റോക്കറ്റ്​എൻജിൻ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കൊറിയൻ മാധ്യമങ്ങളാണ് ഈ വിവരം​ഞായറാഴ്ച വാർത്ത പുറത്തുവിട്ടത്​. യു എസ്​സ്റ്റേറ്റ്​സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കുന്നതിനിടെയാണ്​ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്​.
 
രാജ്യത്തിന്റെ​റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കമാണ് ഈ​പരീക്ഷണമെന്ന്​ഉത്തരകൊറിയൻ നേതാവ്​കിം ജോങ്​ഉൻ വ്യക്തമാക്കി. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് ഈ പുതിയ പരീക്ഷണം സഹായിക്കുമെന്നാണ് ഉത്തരകൊറിയയുടെ പ്രതീക്ഷ. അതേസമയം, ഈ പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു