രാജ്യത്തെ അവസാനരോഗിയും ആശുപത്രി വിട്ടതായി ന്യൂസിലാന്‍ഡ് ആരോഗ്യവകുപ്പ് മേധാവി ആഷ്‌ലി ബ്ലൂഫീല്‍ഡ് അറിയിച്ചു. ചരിത്രപരമായ നേട്ടമായിട്ടാണ് രാജ്യം ഇതിനെ കാണുന്നതെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. 267435 പേരെയാണ് രാജ്യത്ത് കൊവിഡ് ടെസ്റ്റിനു വിധേയമാക്കിയിട്ടുള്ളത്. പത്തുദിവസമായിട്ട് രാജ്യത്ത് കൊവിഡ് രോഗികളില്ല. അതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. എന്നാലും ജാഗ്രത പുലര്‍ത്തണമെന്ന് ഭരണകൂടം അറിയിക്കുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. നാലുലക്ഷത്തി അയ്യായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ മാത്രം ഒരുലക്ഷത്തിപന്ത്രണ്ടായിരം പേരാണ് മരിച്ചിട്ടുള്ളത്. കൊവിഡിന് എതിരായ ജാഗ്രത കൈവിടരുതെന്ന് ഫ്രാന്‍സിസി മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. രോഗവ്യാപനം ഇറ്റലിയില്‍ കുറഞ്ഞെങ്കിലും ആശ്വാസിക്കാന്‍ സമയമായിട്ടില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.