മൂന്നാഴ്ചയ്ക്കു ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തു. യുകെയില്‍ നിന്നെത്തിയ ഒരുകുടുംബത്തിലെ രണ്ടു സ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ തുടര്‍ച്ചയായി 24 ദിവസം കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് രാജ്യം കൊവിഡ് മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ വിദേശത്തുള്ളവര്‍ രാജ്യത്തേക്ക് മടങ്ങിയെത്തുന്നതോടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1506 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് 22 പേര്‍ക്കാണ് ന്യൂസിലന്‍ഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്.