ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന കൂറ്റൻ ഛിന്നഗ്രഹം; കൂട്ടിയിടിക്കും മുമ്പ് തകർക്കാൻ പദ്ധതിയൊരുക്കി നാസ
ഒൻപത് വർഷങ്ങൾക്ക് ശേഷം 2027ൽ ഇത് ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ് നാസയുടെ വിലയിരുത്തൽ.
ഭൂമിയെ ലക്ഷ്യമാക്കി ബഹിരാകാശത്ത് നിന്ന് ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കണ്ടെത്തൽ. ഭൂമിയുടെ അടുത്തെത്തുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാർച്ച് 26നാണ് 2019 പിഡിസിഎ എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം 2027ൽ ഇത് ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ് നാസയുടെ വിലയിരുത്തൽ. ഇത് തടയുന്നതിനായി എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ നാസയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.
നാസയുടെ മറ്റ് ബഹിരാകാശ ഏജൻസികളും ചേർന്ന് 2019 പിഡിസിയെ തകർക്കുന്നത് എങ്ങനെയാണെന്നാണ് പ്രത്യേക സംവിധാനം ഉപയോഗിച്ച് പരീക്ഷിക്കും. ഭൂമിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന നിമിഷത്തിൽ തന്നെ ഛിന്നഗ്രഹത്തെ തകർക്കാനുള്ള ശേഷി നിലവിൽ തങ്ങൾക്കുണ്ടെന്നാണ് നാസയുടെ അവകാശവാദം.