Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
, വെള്ളി, 24 നവം‌ബര്‍ 2023 (12:59 IST)
ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യൂമോണിയ കേസുകളും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി ആവശ്യപ്പെട്ടു. ബീജിംഗ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ന്യൂമോണിയ വ്യാപനം വ്യാപകമാണ്. ഇതോടെ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞ സാഹചര്യമാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
കൊവിഡ് 19 നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് തുടങ്ങിയ രോഗകാരികളുടെ വ്യാപനവുമാണ് വര്‍ധനവിന് കാരണമായി അധികൃതര്‍ പറയുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ വടക്കന്‍ ചൈനയില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ മുന്‍ മൂന്ന് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നത്. വാക്‌സിനേഷന്‍ വഴി ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അസുഖമുള്ളവരില്‍ നിന്നും അകലം പാലിക്കാനുമാണ് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തം: അരുവിപ്പുറം സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു