Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ താലിബാന്റെ മുല്ല ബരാദറും

ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ താലിബാന്റെ മുല്ല ബരാദറും
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:44 IST)
അഫ്ഗാനിസ്ഥാനിൽ താലിബാൻ പുതുതായി പ്രഖ്യാപിച്ച സർക്കാരിലെ ഉപപ്രധാനമന്ത്രിയും ദോഹ ഇടപാടിലെ പ്രധാന വ്യക്തിയുമായ മുല്ല അബ്ദുൽ ഗനി ബരാദർ ടൈം മാസികയുടെ 2021ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ആളുകളുടെ പട്ടികയിൽ.
 
സമാധാന ഉടമ്പടിയിൽ അമേരിക്കയുമായി ചർച്ചയിൽ താലിബാനെ നയിച്ചത് മുല്ല ബറാദർ ആയിരുന്നു. 2020 ഫെബ്രുവരിയിൽ, അഫ്ഗാൻ അനുരഞ്ജനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദ് ദോഹയിൽ സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചപ്പോൾ, താലിബാന്റെ മുഖ്യ പ്രതിനിധിയായിരുന്നു ബറാദർ.
 
ബരാദർ നടത്തിയ ചർച്ചയുടെ വ്യവസ്ഥയിലായിരുന്നു ഭരണകൂടത്തിലെ അംഗങ്ങൾക്ക് നൽകിയ പൊതുമാപ്പ്, താലിബാൻ കാബൂളിൽ പ്രവേശിച്ചപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത് എന്നിവ. അതേസമയം താലിബാന്റെ സഹസ്ഥാപകനായിരുന്നിട്ടും അമേരിക്കയുമായുള്ള ചർച്ചകളിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടും, ബരാദറിന് താൽക്കാലിക സർക്കാരിൽ താരതമ്യേന താഴ്ന്ന സ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. താലിബാന്റെ ഉള്ളിൽ തന്നെ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ യുവതിയെ ഹൈദരാബാദിൽ കണ്ടെത്തി