പൂച്ചയെ ഒന്ന് ഓമനിച്ചതാ, പൂച്ച തിരിച്ചും! - യുവതിക്ക് നഷ്ടമായത് വലത് മാറിടം
വളർത്തുമ്രഗങ്ങളെ താലോലിക്കുന്നവർക്കുള്ള മുന്നറിയിപ്പ്
പൂച്ചയേയും പട്ടിയേയും ലാളിക്കാത്തവർ ഉണ്ടാകില്ല. വീട്ടിൽ വളർത്തുന്ന നായയ്ക്ക് യജമാനനോട് വളരെ സ്നേഹവും നന്ദിയും ആയിരിക്കുമെന്നാണ് പൊതുവെ പറയാറ്. എന്നാൽ, പൂച്ചകൾക്ക് അങ്ങനെയല്ല. പൂച്ചയെയും പട്ടിയെയും മറ്റും അമിതമായി താലോലിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് കാനഡക്കാരി തെരേസ ഫെറിസിന്റെ അനുഭവകഥ.
തെരേസ ഫെറിസ് ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിചെയ്യവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇവിടുന്ന് പൂച്ചയെ താലോലിക്കുന്നതിനിടയിൽ പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റു. ചെറിയ മുറിവായതിനാൽ അവരത് കാര്യമായി എടുത്തില്ല.
പക്ഷേ, മുറിവ് പിന്നീട് അണുബാധയ്ക്ക് കാരണമായി. Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. ആശുപത്രിയില്‍ ചികിത്സ തേടി ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
തുടർന്ന് വിശദമായ ചെക്കപ്പിലൂടെ മാറിടം നീക്കം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്തു. 100,000 ത്തില്‍ ഒരാള്‍ക്ക് വരുന്ന അവസ്ഥയാണ് തെരേസയ്ക്ക് ഉണ്ടായത്. രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് തെരേസ.