Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വര്‍ഷത്തിനുശേഷം വീണ്ടും മംഗിപോക്‌സ് സ്ഥിരീകരിച്ചു

18 വര്‍ഷത്തിനുശേഷം വീണ്ടും മംഗിപോക്‌സ് സ്ഥിരീകരിച്ചു
, ഞായര്‍, 18 ജൂലൈ 2021 (08:38 IST)
അതീവ ഗുരുതര സ്വഭാവമുള്ള മംഗിപോക്‌സ് രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ മംഗിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. 2003 ലാണ് അവസാനമായി യുഎസില്‍ മംഗിപോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സസ് സ്വദേശിയിലാണ് മംഗിപോക്‌സ് കണ്ടെത്തിയത്. ഇയാള്‍ നൈജീരിയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുഎസില്‍ എത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മംഗിപോക്‌സ് പടരാനുള്ള സാധ്യത വളരെ കുറവാണ്. ഉമിനീര്‍, വിയര്‍പ്പ് എന്നിവ വഴിയാണ് മംഗിപോക്‌സ് പകരുക. മധ്യ, വടക്കന്‍ ആഫ്രിക്കയിലാണ് ആദ്യം മംഗിപോക്‌സ് സ്ഥിരീകരിച്ചത്. പരീക്ഷണശാലകളിലെ കുരങ്ങുകളില്‍ സ്ഥിരീകരിച്ചതിനാലാണ് രോഗത്തിനു മംഗിപോക്‌സ് എന്ന പേരുവന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയിൽ മുംബൈയിൽ മണ്ണിടിച്ചിൽ, 11 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു