ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലെ വനിതാ അംഗത്തിന് മുന്നിലിരുന്ന് സ്വയഭോഗം ചെയ്ത വ്യക്തിക്കായി ലണ്ടൻ മെട്രൊപൊളിറ്റൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബ്രിട്ടീഷ് പാർലമെന്റ് അംഗം നാസ് ഷാ ബസ്സിൽ സഞ്ചരിക്കവെയാണ് ഒരു വ്യക്തി മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തത്.
ബ്രാഡ്ഫോർഡ് വെസ്റ്റിൽ നിന്നുമുള്ള ലേബർ പാർട്ടി നേതാവാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നാസ് ഷായുടെ മൊഴിയെടുത്തു. ഒരാൾ മുന്നിലിരുന്ന് ഒരു കൂസലുമില്ലാതെ സ്വയംഭോഗം ചെയ്യുകയായിരുന്നു. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി ഞാൻ. ഇപ്പോഴും അതെന്നെ അസ്വസ്ഥയാക്കുന്നു’ നാസ് ഷാ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ 90 ശതമാനം സ്ത്രികളൂം പുറത്തുപറയാനും പരാതി നൽകാനും മടിക്കുന്നു എന്നും സ്ത്രീകൾക്കെതിരെയുള്ള ഇത്തരം മോശം പെരുമാറ്റങ്ങൾ തുറന്നുകാട്ടപ്പെടണം എന്നും സംഭവത്തെ തുടർന്ന് നാസ് ഷാ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. ഇത്തരക്കാർ ശിക്ഷിക്കപ്പെടുന്നു എന്ന് സമൂഹം ഉറപ്പു വരുത്തണം എന്നും നാസ് ഷാ വ്യക്തമാക്കി.