Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടൂറിസ്റ്റുകളുടെ വരവില്‍ 42 ശതമാനത്തിന്റെ ഇടിവ്; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ചുവന്ന പരവതാനി വിരിച്ച് മാലിദ്വീപ്

maldivs

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 മെയ് 2024 (10:41 IST)
maldivs
ടൂറിസ്റ്റുകളുടെ വരവില്‍ 42 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ചുവന്ന പരവതാനി വിരിച്ച് മാലിദ്വീപ്. ജനുവരിയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വരവ് മാലിദ്വീപില്‍ കുറഞ്ഞത്. ദയവായി മാലിദ്വീപ് ടൂറിസത്തിന്റെ ഭാഗമാകുവെന്നും ഞങ്ങളുടെ സമ്പദ് വ്യവസ്ഥ വിനോദ സഞ്ചാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അടുത്തിടെ മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 
 
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മാലിദ്വീപില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നാലുമാസത്തെ കണക്കില്‍ 42ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മാലിദ്വീപില്‍ ചൈനയില്‍ നിന്നുള്ള സന്ദര്‍ശകര്‍ കൂടിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി