കൊവിഡ് കാലത്ത് ഏർപ്പെടുത്തേണ്ടി വന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ലോകാരോഗ്യസംഘടന. വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കാണപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നിൽ സ്കൂളുകൾ അടച്ചതും സാമൂഹിക ഇടപെടലുകൾ കുറഞ്ഞതുമാകാം എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
സാമൂഹിക ബന്ധങ്ങളിൽ നിന്നും മാനസികവും ശാരീരികവുമായി സഹായിക്കുന്ന ശീലങ്ങളിൽ നിന്നും ഈ കാലത്ത് തടസ്സം നേരിടുകയുണ്ടായി. ഇത് ഒറ്റപ്പെടലും ആശങ്കയും ഉത്കണ്ഠയും അനിശ്ചിതാവസ്ഥയും ഒറ്റപ്പെടലുമൊക്കെ ഇക്കൂട്ടരിൽ നിറച്ചതായും ഇത് മൂലം സ്വഭാവരീതികളിൽ ഉൾപ്പടെ മാറ്റം വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.