Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പഴയതെല്ലാം മറന്ന് ട്രം‌പും ഉന്നും; സമാധാന കരാറിൽ ഒപ്പുവെച്ചു, കിമ്മിനെ വൈറ്റ് ഹൗസിലേക്ക്‌ ക്ഷണിച്ച് യുഎസ് പ്രസിഡന്റ്

ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചയ്ക്ക് പര്യവസാനം

പഴയതെല്ലാം മറന്ന് ട്രം‌പും ഉന്നും; സമാധാന കരാറിൽ ഒപ്പുവെച്ചു, കിമ്മിനെ വൈറ്റ് ഹൗസിലേക്ക്‌ ക്ഷണിച്ച് യുഎസ് പ്രസിഡന്റ്
, ചൊവ്വ, 12 ജൂണ്‍ 2018 (12:48 IST)
ലോകം ഉറ്റുനോക്കിയ ചരിത്ര കൂടിക്കാഴ്ച അവസാനിച്ചു. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഇരുപുറവുമിരുന്ന് സമാധാന കരാറിൽ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും ഒപ്പുവെച്ചു.
 
കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞു.
കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 
 
പരസ്പരം ചിരിച്ചു ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തുമാണ് ഇരുവരും ചർച്ചയാരംഭിച്ചത്. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, മുൻവിധികൾ ഒന്നുമില്ലാത്ത ചർച്ചയാണിതെന്ന് കിം പറഞ്ഞു.  
 
കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താന്‍ വളരെ പ്രയാസപ്പെട്ടെന്നും പല തടസ്സങ്ങളുമുണ്ടായിരുന്നുവെന്നും കിം പറഞ്ഞു. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. ഫോണിൽ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇതുവരെ സംസാരിച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ സംഘടനയെ കുറിച്ച് അറിയില്ല, അമ്മ ആൺപക്ഷ സംഘടനയല്ല: ശ്വേതാ മേനോൻ