യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് മലയാളി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ മലയാളി വിന്‍സെന്റ് പാലത്തിങ്കല്‍ വൈറ്റില ചമ്പക്കര സ്വദേശിയാണ്.
സമരത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളും എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാക കയ്യിൽ കരുതും.അങ്ങനെയാണ് പതാക ഉയര്‍ത്തിയതെന്ന് വിന്‍സെന്റ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ അഴിമതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തിയത്..പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിൻസെന്റ് പറഞ്ഞു.
യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിൽ കഴിഞ്ഞ ദിവസം ഉണ്ടായ അതിക്രമത്തില്‍ ഒരു സ്ത്രീയടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിയേറ്റാണ് സ്ത്രീ മരിച്ചത്. ഒട്ടേറെ പോലീസുകാര്‍ക്കു പരിക്കേറ്റു.ഇതിനെ തുടർന്ന് തലസ്ഥാന നഗരത്തിൽ 15 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.