സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍. വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 3500ഓളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു. സൈന്യത്തെ പിന്‍വലിച്ച ശേഷം അഫ്ഗാന് പിന്തുണ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.